1. സബ്സ്ക്രിപ്ഷൻ കാലാവധി ഒരു വർഷമായിരിക്കും.
2. ഒരു വർഷത്തിൽ യുറീക്ക 24 എണ്ണവും ശാസ്ത്രകേരളം ശാസ്ത്രഗതി എന്നിവ 12എണ്ണവുമാണ് ഓരോ വരിക്കാർക്കും ലഭിക്കുക.
3. പണമടച്ച് അറിയിപ്പ് കിട്ടിയതിനുശേഷം ഒരുമാസത്തിനകം ആദ്യ കോപ്പി അയക്കുന്നതായിരിക്കും.
4. മാസിക അയക്കേണ്ട വിലാസം ഇംഗ്ലീഷിൽ വലിയ അക്ഷരങ്ങളിൽ പിൻകോഡ് സഹിതം കൃത്യമായ മേൽവിലാസവും മൊബൈൽ നമ്പറും രേഖപ്പെടുത്തേണ്ടതാണ്.
5. സാധാരണ തപാലിലാണ് മാസിക അയക്കുന്നത്.
തപാല്‍വകുപ്പ് അനുവദിച്ച പോസ്റ്റിങ്ങ് തിയ്യതികള്‍ ഇപ്രകാരമാണ്.
ശാസ്ത്രഗതി അതത് മാസത്തിന്റെ 1,2 തിയ്യതികള്‍.
ശാസ്ത്രകേരളം തലേമാസം 29,30 തിയ്യതികള്‍.
യുറീക്ക ഒന്നാം ലക്കം തലേ മാസം 25, 26 തിയ്യതികള്‍. രണ്ടാം ലക്കം അതത് മാസം 9,10 തിയ്യതികള്‍.
തപാൽ വകുപ്പിന്റെ അനാസ്ഥ മൂലം മാസിക ലഭിക്കാതിരുന്നാൽ മാനേജ്മെൻറ് ഉത്തരവാദിയല്ല.
6. മാസിക അയച്ചു തുടങ്ങിയാൽ യാതൊരു കാരണവശാലും അടച്ച പണം തിരികെ ലഭിക്കുന്നതല്ല.
7 മാസിക അയച്ചു തുടങ്ങിയാൽ വരിസംഖ്യ മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം ചെയ്യാൻ അനുവദിക്കുന്നതല്ല.
8. വരിക്കാരുടെ മേൽവിലാസത്തിൽ മാറ്റം വരുന്നതായാൽ യഥാസമയം വിവരം മെയിൽ വഴി മാനേജിങ് എഡിറ്ററെ അറിയിക്കേണ്ടതാണ്.